ജോജു ജോർജ്ജ് നായകനാകുന്ന ‘ആന്റണി’ നവംബറിൽ തിയേറ്ററുകളിലെത്തും. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും ജോജു ജോർജ്ജും ഒന്നിക്കുന്ന ചിത്രമാണ് ‘ആന്റണി’. ചിത്രത്തിന്റെ ടീസർ ബുധനാഴ്ച പുറത്തിറങ്ങും.
ഐൻസ്റ്റീൻ മീഡിയയ്ക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകളിൽ സുശീൽ കുമാർ അഗർവാൾ, രജത് അഗർവാൾ, നിതിൻ കുമാർ എന്നിവരും ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ എന്നിവരും സഹ നിർമ്മാതാക്കളാകുന്നു. ഷിജോ ജോസഫാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കി.
“സരിഗമ”യ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ തന്നെ ആണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക