ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയിലെ രണ്ട് പടക്ക നിര്‍മ്മാണശാലകളില്‍ സ്ഫോടനം. സ്ഫോടനത്തില്‍ 11 പേര് മരിച്ചു. മരണപ്പെട്ടവരില്‍ ഒമ്പത് പേര് സ്ത്രീകളാണ്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശിവകാശിക്ക് സമീപം രംഗപാളയം യൂനിറ്റിലാണ് ആദ്യം സ്ഫോടനമുണ്ടായത്. മിനിട്ടുകള്‍ക്ക് ശേഷം കമ്മപട്ടി ഗ്രാമത്തിലും സ്ഫോടനമുണ്ടായി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീയണക്കുകയായിരുന്നു
മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മൂന്നുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക