മുപ്പതുകളിലും നാല്‍പ്പതുകളിലും ഉള്ളവര്‍ നേരിടുന്ന രോഗമാണ് ഫാറ്റി ലിവര്‍ ഡിസീസ്. കരളില്‍ അമിതമായി കൊഴുപ്പടിയുന്ന ഈ രോഗം പലപ്പോഴും മോശം ജീവിതശൈലി കാരണമാണ് ഉണ്ടാകുന്നത്.
അമിതവണ്ണം, ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധം, അമിത മദ്യപാനം, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം ഫാറ്റി ലിവർ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു. ചികിത്സിക്കാതിരുന്നാല്‍ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത ഫാറ്റി ലിവര്‍ വര്‍ധിപ്പിക്കുന്നു.
ഇനി പയുന്ന ചില ഭക്ഷണങ്ങള്‍ ഫാറ്റി ലിവര്‍ രോഗം മോശമാക്കുന്നതാണ്.
1. മദ്യം
എളുപ്പം ദഹിക്കാനോ വിഘടിക്കാനോ ബുദ്ധിമുട്ടുള്ള ഒരു പാനീയമാണ് മദ്യം. കരള്‍ ഉൽപാദിപ്പിക്കുന്ന എന്‍സൈമുകളുടെ ഉൽപാദനവും മദ്യം നിയന്ത്രിക്കുന്നു. ഫാറ്റി ലിവര്‍ രോഗം നിയന്ത്രിക്കാനായി കഴിക്കുന്ന മരുന്നുകളെ നിര്‍വീര്യമാക്കാനും മദ്യത്തിന്റെ അമിത ഉപയോഗം കാരണമാകും. ഫാറ്റി ലിവര്‍ പോലെ കരളിനെ ബാധിക്കുന്ന മാറ്റ് പ്രശ്നമുള്ളവരും മദ്യപാനം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
2. മധുരം
ഏതു തരത്തിലുമുള്ള മധുരത്തിന്റെ അമിതമായ ഉപയോഗം ഫാറ്റി ലിവറിനെ കൂടുതല്‍ മോശമാക്കുന്നു. സോഡ ചേര്‍ന്ന മധുരപാനീയങ്ങള്‍, മധുരം ചേര്‍ത്ത പായ്ക്ക് ചെയ്ത ജ്യൂസുകള്‍, ഷുഗര്‍ കാന്‍ഡികള്‍, കേക്ക്, പേസ്ട്രി എന്നിവയെല്ലാം ഇത്തരക്കാർ പൂര്‍ണമായും വര്‍ജ്ജിക്കണം.
3. സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും
കൊഴുപ്പുള്ള മാംസം, വറുത്ത ഭക്ഷണങ്ങള്‍, സംസ്കരിച്ച സ്നാക്സ്, ബേയ്ക്ക് ചെയ്ത ഭക്ഷണം ഫുള്‍ ഫാറ്റ് ഡയറി ഉൽപന്നങ്ങള്, എന്നിങ്ങനെ സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കരളില്‍ നീര്‍ക്കെട്ട് വര്‍ധിപ്പിക്കുകയും ക്രമേണ കരള്‍ നാശത്തിനു കാരണമാകുകയും ചെയ്യും.
4. കോണ്‍ സിറപ്പ്
ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ് ചേര്‍ന്ന ഭക്ഷണ പാനീയങ്ങളും ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ചിലതരം സംസ്കരിച്ച ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയില്‍ ഇത് വ്യാപകമായി ചേര്‍ന്നിരിക്കുന്നു.
5. വറുത്തത്തും പൊരിച്ചതുമായ ഭക്ഷണം
ഫാസ്റ്റ് ഫുഡ്, വറുത്തതും പൊരിച്ചതുമായ മറ്റ് വിഭവങ്ങള്‍, പായ്ക്ക് ചെയ്ത സ്നാക്സ്, എന്നിവ കണ്ടാല്‍ കഴിക്കാന്‍ തോന്നാത്തവരായി ആരുമില്ല. ഇവയുടെ രുചിയ്ക്ക് പുറമെ ഇവയിലെ അനാരോഗ്യകരമായ കൊഴുപ്പ് കരള്‍ രോഗികള്‍ക്ക് നല്ലതല്ല. അനാവശ്യായ ഭാരവര്‍ധനവിനും കൊളസ്ട്രോളിനും ഹൃദ്രോഗത്തിനും അവ കാരണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക