കൊച്ചി: എറണാകുളത്ത് കാറിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത പണം പിടികൂടി. രണ്ട് പേര് പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച രണ്ടു കോടി രൂപയാണ് പെരുമ്പാവൂരിൽ പിടികൂടിയത്. കേസിൽ കല്ലൂർക്കാട്, വാഴക്കുളം സ്വദേശികളായ അഖിൽ സജീവ്, അമൽ മോഹൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ പ്രത്യേക അറയിൽ ഒളിപ്പിച്ച രീതിയിലാണ് പണം കണ്ടെത്തിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കോതമംഗലത്ത് നിന്നും പ്രതികളെയും കാറും തിരിച്ചറിഞ്ഞ പൊലീസ് കോതമംഗലം മുതൽ എം.സി റോഡ് വരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക