തലമുടി നരക്കുന്നത് ഏവരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ഇത് തടയുന്നതിന് മുൻപ് ഇതിന്റെ കാരണം കണ്ടെത്തണം. ഇത്തരത്തിലുള്ള അകാലനരയുടെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
1. സ്ട്രെസും ഉത്കണ്ഠയും മൂലം ചിലരില്‍ അകാലനര ഉണ്ടാകാം. അതിനാല്‍ ഇവ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക
2. അവശ്യ പോഷകങ്ങളുടെ അഭാവം, പ്രത്യേകിച്ച് വിറ്റാമിനുകളുടെ കുറവു മൂലവും അകാലനര ഉണ്ടാകാം. ഇതിനായി വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ്, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
3. പുകവലി മൂലവും ചിലരില്‍ വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാം. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.
4. അമിത മദ്യപാനം മൂലവും ചിലരില്‍ അകാലനര ഉണ്ടാകാം. അതിനാല്‍ മദ്യപാനവും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
5. ഉറക്കക്കുറവ് മൂലവും ചിലരില്‍ അകാലനര ഉണ്ടാകാം. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം.
6. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയവയും അകാലനരയ്ക്ക് കാരണമാകും. അതിനാല്‍ പതിവായി വ്യായാമം ചെയ്യാന്‍ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക