കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസറായി പ്രൊഫ ബി അനന്തകൃഷ്ണൻ നിയമിതനായി. നിലവിൽ ഹൈദരാബാദ് സർവ്വകലാശാലയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് തലവനായ അനന്തകൃഷ്ണനെ ഡോ മല്ലിക സാരാഭായ് ആണ് കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലർ ആയി നിയമിച്ചത്.
ഇന്ത്യൻ സൊസൈറ്റി ഫോർ തീയേറ്റർ റിസർച്ചിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ അദ്ദേഹം ഇന്ത്യയിലെയും വിദേശത്തേയും സർവകലാശാലകളിലെ അക്കാദമി കമ്മിറ്റികളിലെയും ബോർഡുകളിലെയും അംഗം കൂടിയാണ്.ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് തിയേറ്റർ റിസർച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക