വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ മാത്രമായി വില്‍ക്കുന്നതിന് ധാരണയായി. ഒക്ടോബര്‍ 27 വില്‍പ്പന ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്ലെറ്റില് ഇപ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. അവര്‍ക്ക് സൗജന്യ വണ്‍പ്ലസ് ബഡ്സ് പ്രോ 2, ആക്സിഡന്റല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍, ഐസിഐസിഐ ബാങ്ക് കാര്‍ഡ്, വണ്‍ കാര്‍ഡ് എന്നിവയില്‍ 5000 രൂപ വരെ കിഴിവ്, എന്നിവയ്ക്കൊപ്പം 8000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ച് ചെയ്യുന്നതിനൊപ്പം ഇന്ത്യയിലുട നീളമുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ എത്തിക്കുമെന്ന് റിലയന്‍സ് ഡിജിറ്റലിന്റെ സിഇഒ ബ്രയാന്‍ ബേഡ് പറഞ്ഞു. 7.82 ഇഞ്ച് ഫോള്‍ഡബിള്‍ എല്‍ടിപിഒ3 ഫ്ളെക്സി ഫ്ളൂയിഡ് അമോലെഡ് ഡിസ്പ്ലേയില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റ്റേറും ഡോള്‍ബി വിഷന്‍ സംവിധാനവുമുണ്ട്. 6.31 ഇഞ്ച് വലിപ്പമുള്ളതാണ് കവര്‍ ഡിസ്പ്ലേ. 120 ഹെര്‍ട്സ് എല്ടിപിപിഒ 3 സൂപ്പര്‍ ഫ്ളൂയിഡ് ഒഎല്‍ഇഡി ഡിസ്പ്ലേയാണിത്.
ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസ് 13.2 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ആണിതിന് ശക്തിപകരുന്നത്. അഡ്രിനോ 740 ജിപിയു ആണിതില്‍. 512 ജിബി ഇന്റേണല്‍ മെമ്മറിയും 16 ജിബി റാമും ഫോണിനുണ്ട്. 48 എംപി ഒഐഎസ് വൈഡ് ക്യാമറ, 64 എംപി ടെലിഫോട്ടോ ക്യാമറ, 48 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണിതില്‍. 20 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 4805 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക