ചെന്നൈ: കുറച്ചു നാളത്തേക്ക് മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് താമസം മാറ്റാനൊരുങ്ങി ബോളിവുഡ് താരം ആമിര്ഖാന്. അമ്മ് സീനത്ത് ഹുസൈന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് മാറ്റം. ചെന്നൈയിലുള്ള നക്ഷത്ര ഹോട്ടലിലാകും താരത്തിന്റെ താമസം. രണ്ടുമാസമെങ്കിലും ഇവിടെയുണ്ടാകുമെന്നാണ് വിവരം.
ആരോഗ്യം മോശമായ അമ്മയ്ക്കരികെ എപ്പോഴുമുണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് താമസം മാറ്റാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. സീനത്ത് ഹുസൈനെ ഇതിനകം ചികിത്സയ്ക്കായി ചെന്നൈയിലെത്തിച്ചിട്ടുണ്ട്. ആശുപത്രിക്കു സമീപമുള്ള ഹോട്ടലാണ് ആമിര്‍ ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനയവും നിര്‍മാണവും കൂടാതെ ഇനി കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ തീരുമാനിച്ചുവെന്ന് കുറച്ചുനാള്‍ മുമ്പ് ആമിര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക