കൊച്ചി: നോര്‍ക്ക റൂട്ട്സിന്റെ യുകെ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ 297 നഴ്സുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന റിക്രൂട്ട്മെന്റിലാണ് 297 നഴ്സുമാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ 86 പേര് ഒഇടി യുകെ സ്കോര്‍ നേടിയവരാണ്. മറ്റുള്ളവര്‍ അടുത്ത നാലു മാസത്തിനുള്ളില്‍ യോഗ്യത നേടേണ്ടതാണെന്ന് നോര്‍ക്ക അറിയിച്ചു.
യുകെയില്‍ നിന്നുളള അഞ്ചംഗ പ്രതിനിധി സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. യുകെയിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും നേരത്തേ അപേക്ഷ നല്കിയവര്ക്കും ഇനിയും അവസരമുണ്ടെന്ന് നോര്‍ക്ക അറിയിച്ചു. യുകെ കരിയര്‍ ഫെയര്‍ മൂന്നാം ഘട്ടം നവംബര്‍ ആറ് മുതല്‍ പത്തു വരെ കൊച്ചിയില്‍ നടക്കും.
കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ക്ക് ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക