ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ കുതിപ്പ് തുടര്‍ന്ന് സാംസങ്. മൂന്നാം പാദവാര്‍ഷികത്തിലും വിപണി പിടച്ചടക്കിയത് സാംസങ് തന്നെയാണ്. മാര്‍ക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയില്‍ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദവാര്‍ഷികത്തില്‍ ഇന്ത്യയില്‍ 43 മില്ല്യണ്‍ ഇറക്കുമതിയാണുണ്ടായിട്ടുള്ളത്.
ഇറക്കുമതിയില്‍ 7.6 മില്ല്യണ്‍ യുണിറ്റുകളുമായി ഷഓമിയാണ് രണ്ടാം സ്ഥാനത്ത്. ഇറക്കുമതിയില്‍ 7.2 മില്ല്യണ്‍ യൂണിറ്റുമായി വിവോ മൂന്നാം സ്ഥാനത്താണ് ഉള്ളത്. നാലും അഞ്ചും സ്ഥാനത്ത് റിയല്‍മിയും ഓപ്പോയുമാണ്. ഈ പാദവര്‍ഷത്തില്‍ ഉപയോക്താക്കള്‍ പുതുതായി പുറത്തിറങ്ങുന്ന ഡിവൈസുകള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
5ജി മോഡലുകളിലെ എന്‍ട്രി ലെവല്‍ സെഗ്മെന്റുകള്‍ക്ക് വലിയ രീതിയിലുള്ള ആവശ്യക്കാരാണുള്ളത്. പ്രീമിയം മോഡലുകളിലും വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സാംസങ്ങിന്റെ എസ്23 സീരിസുകളും ആപ്പിളിന്റെ ഐഫോണ്‍ 14, 13 മോഡലുകളും ഫെസ്റ്റിവല്‍ വില്‍പ്പനയില്‍ ആകര്‍ഷണീയമായ വിലയില്‍ ലഭിച്ചതാണ് ഈ വളര്‍ച്ചക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക