നവരാത്രി ആഘോഷങ്ങൾക്ക് വിരാമം കുറിച്ചുകൊണ്ട് നാളെ വിദ്യാരംഭം. കഴിഞ്ഞദിവസം അക്ഷര പൂജയുടെ ഭാഗമായി നിരവധി വീടുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ പുസ്തകങ്ങൾ പൂജയ്ക്ക് വെച്ചു. നാളെ വിജയ ദശമി ദിനത്തിലാണ് പുസ്തകങ്ങൾ എടുക്കുന്നത്. വിവിധ ക്ഷേത്രങ്ങളിലെ നവരാത്രി ആഘോഷങ്ങൾക്കും നാളെ സമാപനമാകും.
വിദ്യാരംഭ ദിനമായ നാളെ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കുന്നതിനായി വിവിധ ആരാധനാലയങ്ങളിൽ എത്തുക. സംഗീത, നൃത്ത,സംഗീത ഉപകരണങ്ങൾ എന്നിവയിൽ ആദ്യ അറിവ് നേടുന്നതിനും വിജയദശമി ദിനം തെരഞ്ഞെടുക്കാറുണ്ട്. വിദ്യാരംഭം കുറിയ്ക്കുന്നതിനുള്ള സൗകര്യങ്ങളുമായി വിവിധ സാംസ്കാരിക സംഘടനകൾ, ലൈബ്രറികൾ, ക്ഷേത്രങ്ങൾ എന്നിവ ഒരുങ്ങി കഴിഞ്ഞു.
കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ വിദ്യാരംഭം കുറിക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട, നോളജ് എക്കണോമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല, സാങ്കേതിക സർവ്വകലാശാലയുടെ മുൻ പ്രൊ വൈസ് ചാൻസലർ ആയ എസ് അയൂബ് എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക