ഷറഫുദ്ദീൻ നായകനായി എത്തുന്ന ‘തോൽവി എഫ്സി’യുടെ ട്രെയിലർ റിലീസ് ചെയ്തു. പേര് പോലെ തന്നെ ഫുട്ബോളുമായും ബിസിനസുമായുമൊക്കെ ബന്ധപ്പെട്ടുള്ള ചിത്രമാണ് തോൽവി എഫ്സി എന്നാണ് സൂചന. ജോർജ് കോര സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എബ്രഹാം ജോസഫാണ്. നേഷൻ വൈഡ്സ് പിക്ചേഴ്സിന്റെ ബാനറിലാണ് തോൽവി എഫ്സി നിർമ്മിക്കുന്നത്.
ഷറഫുദ്ദീനൊപ്പം ജോണി ആന്റണി, ജോർജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സംവിധായകൻ ജോർജ് കോര തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണിലാൽ ജെയിംസ്, മനു മട്ടമന, ജോസഫ് ചാക്കോ എന്നിവർ സഹനിർമ്മാതാക്കളാണ്. ശ്യാം പ്രകാശ് എംഎസ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ് എന്നിവരാണ് ഗാനങ്ങൾ തയാറാക്കിയിരിക്കുന്നത്. ലാൽ കൃഷ്ണയാണ് എഡിറ്റർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക