മഹാരാഷ്ട്രയിലും ജാതി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി അജിത് പവാർ രംഗത്ത്. ബിഹാറിന് സമാനമായി ജാതി സർവേ നടത്തണം എന്നാണ് അദ്ദേഹത്തിന്റെ ആവിശ്യം.
ജാതി അടിസ്ഥാനമാക്കിയുള്ള സർവേയിലൂടെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതികളുടെയും പട്ടികവർഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പൊതുവിഭാഗത്തിന്റെയും ജനസംഖ്യയുടെ വ്യക്തമായ ചിത്രം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സോലാപൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് അജിത് പവാറിന്റെ ആവശ്യം ഉണ്ടായത്.
അതേസമയം രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ സഖ്യകക്ഷിയായ ബി.ജെ.പി നിരസിച്ചതിന് പിന്നാലെയാണ് അജിത് പവാറിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക