നടനില്‍ നിന്നും സംവിധാനരംഗത്തേക്ക് നടൻ ജോജു ജോര്‍ജ്. പണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. ‘പണി’യില്‍ ജോജു തന്നെയാണ് നായകനായി എത്തുന്നത്. അഭിനയയാണ് നായിക. സാഗര്‍, ജുനൈസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. സംവിധായകന് വേണുവാണ് ‘പണി’യുടെ ക്യാമറ ചലിപ്പിക്കുന്നത്.
ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വിഷ്ണു വിജയ് ആണ് സംഗീതം.
1995ലാണ് ‘മഴവില്‍ കൂടാരം’ എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ജോജു മലയാള സിനിമാരംഗത്ത് എത്തുന്നത്. 28 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ജോജു സംവിധാനം ചെയ്യുന്ന ‘പണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക