സ്ത്രീകളില്‍ അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയമുഖ അര്‍ബുദവും പൊതുവായി കാണപ്പെടുന്നതാണ്. സെര്‍വിക്കല്‍ കാന്‍സര്‍ അഥവാ ഗര്‍ഭാശയമുഖ അര്‍ബുദം ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിലെ പ്രത്യുൽപാദനക്ഷമമായ കാലഘട്ടത്തില്‍, പ്രത്യേകിച്ച് ഗര്‍ഭധാരണ സമയത്ത് ഇവ വലിയ വെല്ലുവിളികള്‍ ഉയര്‍ത്താറുണ്ട്.
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍തുന്നത് എച്ച്പിവി അനുബന്ധ അര്‍ബുദത്തേയും അണുബാധയേയും പ്രതിരോധിക്കാൻ അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ലീന്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുംഉൾപ്പെടുന്ന ഡയറ്റ് പല തരത്തിലുള്ള അര്‍ബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണം ശരീരത്തിലെ നീര്‍ക്കെട്ട് കുറച്ച് അര്‍ബുദ സാധ്യതയെ കുറയ്ക്കുന്നു.
ഗര്‍ഭാശയമുഖ അര്‍ബുദത്തിന് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ എച്ച്പിവി വാക്സീന് സാധിക്കും. പെണ്‍കുട്ടികള്‍ ഒന്‍പത് വയസ്സിനും 13 വയസ്സിനും ഇടയില്‍ എച്ച്പിവി പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക