ന്യൂഡല്‍ഹി: കനേഡിയന്‍ പൗരന്മാര്ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് ഇന്ത്യ. എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയുടെ സേവനം പുനരാരഭിച്ചു.
കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ വിസ സര്‍വീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളേയും തുടർന്ന് കഴിഞ്ഞ മാസമായിരുന്നു കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്ന നടപടി ഇന്ത്യ റദ്ദാക്കിയത്. ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക