കെഎസ്ആർടിസി ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നിലവിൽ, ടിക്കറ്റ് ബുക്കിംഗ് ആപ്പിന്റെ പേര് ‘എന്റെ കെഎസ്ആർടിസി ആപ്പ്’ എന്നാണ്. പുതുക്കിയ മാറ്റം അനുസരിച്ച്, ഇനി മുതൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ‘എന്റെ കെഎസ്ആർടിസി നിയോ ഒ.എസ്.പി.ആർ’ എന്നാണ് അറിയപ്പെടുക.
വ്യാജ ആപ്പ്, വെബ്സൈറ്റ് എന്നിവ ഉപയോഗിച്ച് തട്ടിപ്പുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് പുതിയ നടപടി.
ടിക്കറ്റ് ബുക്കിംഗിനായാണ് എന്റെ കെഎസ്ആർടിസി നിയോ ഒ.എസ്.പി.ആർ ആപ്പ് ഉപയോഗിക്കേണ്ടത്. അതേസമയം, കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി https://onlineksrtcswift.com എന്ന വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക