എറണാകുളം: അങ്കമാലിയില്‍ കനത്ത മഴ. ശക്തമായ കാറ്റിലും മഴയിലും അങ്കമാലിയില്‍ കടയുടെ മേല്‍ക്കൂര തകര്‍ന്നു. കടയുടെ മുന്പില് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂര തകർന്ന് വീണത്. വെള്ളക്കെട്ട് കാരണം അങ്കമാലി മാര്‍ക്കറ്റ് റോഡ് താല്കാലികമായി അടച്ചു. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലും മഴ തുടരുന്നു.
വൈകിട്ട് അഞ്ചുമണിയോടെ നിര്‍ത്താതെ പെയ്ത മഴയിലാണ് അങ്കമാലി മാര്‍ക്കറ്റ് റോഡിലും അടുത്തുള്ള കടകളിലും വെള്ളം കയറിയത്. ശക്തമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് മാര്‍ക്കറ്റ് റോഡും അടച്ചിരിക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും അങ്കമാലി സിവിആര്‍ ട്രെഡ് സെന്റര്‍ കോബ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക