ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് തെറ്റായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. രാജസ്ഥാനിലെ ബിജെപി നേതാക്കളാണ് പ്രിയങ്കയ്ക്കെതിരെ പരാതി നൽകിയത്.
മോദിയുടെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് നോട്ടീസ്. പ്രിയങ്ക നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് കമ്മീഷൻ വിലയിരുത്തി.
കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശർമ്മക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ഒരേയൊരു മുസ്ലിം മന്ത്രി മുഹമ്മദ് അക്ബറിനെതിരെ പരാമർശം നടത്തിയെന്നാണ് ഹിമന്ദ ബിശ്വ ശർമ്മക്കെതിരെയുള്ള പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക