‘അര്ജുന് ചക്രവര്‍ത്തി – ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിക്രാന്ത് രുദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനി ഗുബ്ബാല നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിജയ രാമരാജുവും സിജ റോസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുര്‍ഗേഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റു വേഷങ്ങളില്‍ എത്തുന്നുണ്ട്.
1980-കളിലെ ഒരു ഇന്ത്യന്‍ കബഡി കളിക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് അര്ജുന് ചക്രവര്‍ത്തി – ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍. കൈയില്‍ മെഡലും മുഖത്ത് അഭിമാന ഭാവവുമായി സ്റ്റേഡിയത്തിന് നടുവില്‍ നില്ക്കുന്ന അര്ജുന് ചക്രവര്‍ത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
‘1980-കളില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കപില്‍ ദേവിന്റെ സ്വാധീനം പോലെയായിരുന്നു ഇന്ത്യന്‍ കബഡിയില്‍ അര്ജുന് ചക്രവര്‍ത്തിയുടെ സ്വാധീനം’ എന്ന തലക്കെട്ട പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. വിജയ രാമരാജു ഈ ചിത്രത്തിനായി നടത്തിയ ഫിസിക്കല്‍ ട്രാന്സ്ഫര്മേഷന് ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക