അനൂപ് മേനോൻ കഥയെഴുതി റെണോലസ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ഓ സിൻഡ്രെല്ല’യുടെ ട്രെയിലർ പുറത്തുവിട്ടു. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
ബിഗ് ബോസ് സീസൺ 4ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ദിൽഷ പ്രസന്നൻ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. ദിൽഷയെ ആയിരുന്നു പോസ്റ്ററിൽ അവതരിപ്പിച്ചിരുന്നത്. മല്ലിക സുകുമാരൻ, നന്ദലാൽ കൃഷ്ണമൂർത്തി, മാലാ പാർവതി, അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, ദിനേഷ് പ്രഭാകർ, പ്രശാന്ത് അലക്സാണ്ടർ, ബാദുഷ എൻ.എം, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക