മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. സിനിമ ജീവിതത്തിനപ്പുറം മോഡലിങ്ങിലും നൃത്തത്തിലും സജീവമാണ് സാനിയ. ഈയടുത്താണ് ലണ്ടനിലെ ഉപരിപഠനവുമായി ബന്ധപ്പെട്ട് സിനിമയിൽ നിന്നും മൂന്ന് വർഷത്തേക്ക് ലീവ് എടുക്കുന്നതായി സാനിയ പറഞ്ഞത്. ഇപ്പോഴിതാ ലണ്ടനിലെ ഉപരി പഠനം ഉപേക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ.
മൂന്ന് വർഷം നീണ്ടു നിൽക്കുന്ന കോഴ്സിനിടയിൽ പഠനത്തിന്റെ ദിനങ്ങളും കരാർ ഒപ്പിട്ട സിനിമകളുടെ ഷെഡ്യൂളുകളും തമ്മിൽ ക്ലാഷ് ആയതോടെയാണ് സാനിയ പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോർ ദ് ക്രിയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ മൂന്ന് വർഷത്തെ ‘ആക്ടിങ് ആൻഡ്പെർഫോമൻസ്’ എന്ന ബിരുദത്തിനായിരുന്നു സാനിയ തിരഞ്ഞെടുത്തിരുന്നത്. സെപ്റ്റംബറില്‍ കോഴ്സ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ സിനിമയിലേക്ക് തന്നെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് സാനിയ.
മൂന്ന് വര്‍ഷം നീണ്ടു നില്ക്കുന്ന കോഴ്സിനിടയില്‍ പഠനത്തിന്റെ ദിനങ്ങളും കരാര്‍ ഒപ്പിട്ട സിനിമകളുടെ ഷെഡ്യൂളുകളും തമ്മില്‍ ക്ലാഷ് ആയതോടെയാണ് സാനിയ പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സാനിയ ഇക്കാര്യം അറിയിച്ചത്.
‘ഒരു വലിയ കഥ ചുരുക്കി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടന്‍ എന്നെ വിളിച്ചു, പക്ഷേ സിനിമയോടുള്ള എന്റെ സ്നേഹത്തിന് മറ്റ് ചില പദ്ധതികള്‍ ഉണ്ടായിരുന്നു. അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും തമ്മില്‍ ക്ലാഷായി. ലീവും അനുവദിക്കപ്പെട്ടില്ല. അതുകൊണ്ട് ഗിയര്‍ മാറ്റാന്‍ സമയമായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചു വരുന്നു’, സാനിയ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക