പ്രക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കാര്‍ത്തി ചിത്രം കൈതി 2 വിന്റെ രണ്ടാം ഭാഗത്തിന്റെ വരവറിയിച്ച് അണിയറ പ്രവര്‍ത്തകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി കാര്‍ത്തിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. 2019 ഒക്ടോബര്‍ 25നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസായി നാല് വര്‍ഷം തികയുന്നതിന്റെ അന്നായിരുന്നു ഉടന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
നിര്‍മ്മാതാക്കളായ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചെത്തിയത്. കൈതിയുടെ മേക്കിംഗ് വീഡിയോയ്ക്ക് ഒപ്പമാണ് രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചിരിക്കുന്നത്. ദില്ലി തിരിച്ചുവരുന്നുവെന്നാണ് മേക്കിംഗ് വീഡിയോയുടെ അവസാനം പറയുന്നത്. കൈതിയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് 2022-ല്‍ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ അപ്ഡേറ്റുകള് ഒന്നും തന്നെ വന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക