മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി സംഭവത്തിൽ സുരേഷ് ഗോപി മാപ്പു പറയണമെന്ന ആവശ്യവുമായി കേരള പത്രപ്രവർത്തക യൂണിയൻ. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും കെ.യു.ഡബ്ല്യു.ജെ പ്രതികരിച്ചു. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പു പറയണമെന്നും കെ.യു.ഡബ്ല്യു.ജെ വ്യക്തമാക്കി .
തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണ് നടൻ നടത്തിയത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക