ഉപഭോക്താക്കൾക്കായി ബ്ലേസ് 2 5ജി എന്ന പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാനൊരുങ്ങി ലാവ. സ്മാർട്ട്ഫോൺ നവംബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന.
ലോഞ്ച് ചെയ്യാൻ ഒരാഴ്ച മാത്രമാണ് സമയം ബാക്കിയുള്ളതെങ്കിലും, ഫോണിന്റെ വിലയെക്കുറിച്ചോ, പ്രധാന പ്രത്യേകതകളെക്കുറിച്ചോ ലാവ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
9,000 രൂപ മുതൽ 10,000 രൂപ റേഞ്ചിലായിരിക്കും ഫോണിന്റെ വിലയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ലാവ ബ്ലേസ് 2 5ജി വാങ്ങാൻ കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക