രാഘവ ലോറന്‍സ്, എസ്.ജെ സൂര്യ, നിമിഷ സജയന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ റിലീസിനൊരുങ്ങുന്നു. കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നവംബര്‍ 10ന് തിയറ്ററുകളിലെത്തും. ‘ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്’ന്റെയും ‘സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്’ന്റെയും ബാനറില്‍ കാര്ത്തികേയന് സന്താനം, കതിരേശന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
2014 ഓഗസ്റ്റ് 1 ന് റിലീസ് ചെയ്ത ‘ജിഗര്‍താണ്ഡ’ പ്രേക്ഷകര്‍ ഹൃദയങ്ങളില്‍ വലിയ രീതിയില്‍ കോലിളക്കം സൃഷ്ടിച്ച സിനിമയാണ്. സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ലക്ഷ്മി മേനോന് എന്നിവര്‍ സുപ്രധാന വേഷത്തിലെത്തിയ ‘ജിഗര്‍തണ്ഡ’ ബോബി സിംഹക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരത്തോടൊപ്പം പല അവാര്‍ഡുകളും നേടി കൊടുത്ത ബ്ലാക്ക് ഹ്യൂമര്‍ കോമഡി ത്രില്ലറാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.
തിരുനവുക്കരാസു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ‘ജിഗര്‍താണ്ഡ’യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക