രാഘവ ലോറൻസ്, കങ്കണ റണാവത്ത് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ചന്ദ്രമുഖി 2’ ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത്. പി.വാസുവാണ് ചിത്രം സംവിധാനം ചെയ്തത്.
‘ലൈക്ക പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമ്മിച്ചത്. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടർച്ചയാണ് ‘ചന്ദ്രമുഖി 2’.
ഹൊറർനോടൊപ്പം നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിലും പരാജയമായിരുന്നു. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണിയായിരുന്നു. പി ആർ ഒ – ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക