ജനപ്രിയനായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തങ്കമണി’ യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദിലീപിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്.
കൂളിംഗ് ഗ്ലാസ് വെച്ച് 80 കളുടെ ലുക്കിൽ സ്മാർട്ട് ആയി നിൽക്കുന്ന ദിലീപിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. രതീഷ് രഘുനന്ദൻ സംവിധാനം നിർവഹിക്കുന്ന ചിത്രം കേരളത്തെ പിടിച്ചു കുലുക്കിയ ‘തങ്കമണി’ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. നീതാപിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരായി എത്തുന്ന ചിത്രം സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
അജ്മൽ അമീർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസ് ആണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക