ചെറുധാന്യങ്ങൾ അഥവാ മില്ലറ്രുകളുടെ ഗണത്തിൽപ്പെടുന്ന ബജ്റ ആരോഗ്യഗുണങ്ങളിൽ ശ്രേഷ്ഠസ്ഥാനം വഹിക്കുന്ന ഒന്നാണ്. ഒപ്പം മുടിയുടേയും ചർമ്മത്തിന്റെയും അഴകും ആരോഗ്യവും വർദ്ധിപ്പിക്കാനും ബജ്റ സഹായിക്കുന്നു.
സമ്പൂർണ പ്രോട്ടീനിന്റെ ഉറവിടമാണിത്. അതിനാൽ സസ്യാഹാരികൾക്ക് പ്രോട്ടീൻ ഉറപ്പാക്കാൻ ഈ ചെറുധാന്യം മികച്ചതാണ്. പ്രമേഹരോഗികൾക്കും ഇത് ധൈര്യമായി കഴിക്കാം. പ്രോട്ടീൻ, ഫൈബർ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ബി6, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, സിങ്ക്, ആന്റി ഓക്സിഡന്റ് എന്നിവയുടെ സമൃദ്ധ സ്രോതസ്സാണ്. മഗ്നീഷ്യം സമ്പന്നമായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ മികച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക