എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ഗോതമ്പുപൊടി. കുറച്ച് ഗോതമ്പുപൊടികൊണ്ട് പെട്ടന്നുണ്ടാക്കാം കിടിലന്‍ ലഡു. വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ രുചിയില്‍ ഗോതമ്പ് ലഡു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം?
ചേരുവകള്‍
1. ഗോതമ്പുപൊടി – ഒന്നര കപ്പ്
2. നെയ്യ് – അഞ്ചു ടീസ്സ്പൂണ്‍
3. ഡെസിക്കേറ്റഡ് കോക്കനട്ട് – കാല് കപ്പ്
ബദാം നുറുക്കിയത് – ഒരു വലിയ സ്പൂണ്‍
പിസ്ത, അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
4. പഞ്ചസാര, പൊടിച്ചത് – കാല് കപ്പ്
പാകം ചെയ്യുന്ന വിധം
പാനില്‍ ഗോതമ്പു പൊടി ചേര്‍ത്ത് അഞ്ചു മിനിറ്റ് നന്നായി ഇളക്കി വറുക്കണം. ഇതിലേക്ക് രണ്ടു വലിയ സ്പൂണ്‍ നെയ്യ് ചേര്‍ത്തു അഞ്ചു മിനിറ്റു വഴറ്റിയെടുക്കണം.
ബാക്കിയുള്ള നെയ്യും ചേര്‍ത്തു വീണ്ടും അഞ്ചു മിനിറ്റു വഴറ്റുക. ഇതിലേക്കു ഡെസിക്കേറ്റഡ് കോക്കനട്ട് ചേര്‍ത്തിളക്കി വാങ്ങുക.
ചൂട് അല്പം കുറയുമ്പോള്‍ പഞ്ചസാര പൊടിച്ചതും ചേര്‍ത്തിളക്കി ലഡുവിന്റെ മാതൃകയിൽ ഉരുട്ടിയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക