ചെന്നൈ: വിജയ്-ലോകേഷ് ചിത്രം ലിയോയുടെ സക്സസ് മീറ്റ് പ്രഖ്യാപിച്ചതോടെ വളരെ ആവേശത്തിലാണ് ആരാധകര്‍. ഇന്ന് വൈകീട്ട് ചെന്നൈ ജവഹര്‍ലാല്‍ നെഹറൂ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്കായി ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ആകെ ആറായിരം പേര്‍ക്ക് മാത്രമെ ഷോയിലേക്ക് പ്രവേശം ഉള്ളൂ എന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാലിഡ് ആയിട്ടുള്ള പാസോ ബാര്‍കോഡുള്ള ടിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമെ പരിപാടിയിലേക്ക് പ്രവേശനമുള്ളൂ. ഈവന്റിന് എത്തുന്ന ഒരോരുത്തറും ആധാര്‍ കാര്‍ഡ് പോലെ ഒരു ഐഡി നിര്‍ബന്ധമായി കൊണ്ടുവരാന്‍ നിര്‍ദേശമുണ്ട്.
ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനാണ് ഇത്. കര്‍ശന പരിശോധനയും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. ചെന്നൈയിലെ വിജയാഘോഷത്തില്‍ ദളപതി വിജയ് അടക്കം ലിയോ ചിത്രത്തിലെ അണിയറക്കാര്‍ എല്ലാം പങ്കെടുക്കും എന്നാണ് നിര്‍മാതാക്കള്‍ ആയ സെവന് സ്ക്രീന്‍ സ്റ്റുഡിയോ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക