മഞ്ഞ നിറമുളള പല്ലുകള്‍, നിറക്കുറവ്, പല്ലിന്റെ ഭംഗിക്കുറവ് എന്നിവ മിക്കവര്‍ക്കും വരുന്ന പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പലരും ചിരിയ്ക്കാന്‍ വരെ മടിക്കുന്നവരാണ്. ആധുനിക വൈദ്യശാസ്ത്രരംഗത്ത് ഇതിന് നിരവധി ചികിത്സകള്‍ ഉണ്ടെങ്കിലും ചിലവ് ഓര്‍ത്ത് അതിന് മടിക്കുന്നവരുമുണ്ട്. ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് ഇവയ്ക്ക് പരിഹാരം കാണാവുന്നതാണ്.
ഇഞ്ചിയും നാരങ്ങാനീരും പേസ്റ്റുമുണ്ടെങ്കില് പല്ലുവെളിപ്പിക്കാനാകും. ഇഞ്ചി ആരോഗ്യത്തിന് എന്നതു പോലെ തന്നെ മുടി സംരക്ഷണത്തിനും ചര്‍മത്തിനുമെല്ലാം ഏറെ ഗുണകരമാണ്. നല്ലൊരു ആന്റി ഓക്സിഡന്റാണ് ഇഞ്ചി. ഇതിനാല്‍ തന്നെ സൗന്ദര്യപരമായ ഗുണങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യും. ചര്‍മ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഇഞ്ചി ഉപയോഗിയ്ക്കാറുമുണ്ട്.
പല്ലിന്റെ നിറവ്യത്യാസം അകറ്റാനുള്ള മറ്റൊരു മാര്‍ഗമാണ് ചെറുനാരങ്ങ. ഇതിലെ സിട്രിക് ആസിഡ് പല്ലു വെളുപ്പിയ്ക്കുക എന്ന ഗുണം നല്കുന്നു. ശക്തമായ ആന്റി ഓക്ിസന്റുകളും ഇതിലുണ്ട്. പല്ലു വെളുപ്പിയ്ക്കാന് ഉപയോഗിയ്ക്കുന്ന പല ചേരുവകളുടെ കൂട്ടത്തില്‍ ഇതിനും മുഖ്യ സ്ഥാനമുണ്ട്. പല്ലിനെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന ധാരാളം ഗുണങ്ങള്‍ നാരങ്ങായിലുണ്ട്.
ഇത് ബ്ലീച്ചിംഗ് ഏജന്റാണ്. ഇത് പല്ലിന്റെ മഞ്ഞനിറത്തെ തടയുകയും ചികിത്സിക്കുകയും ചെയ്യുന്നു. വായ്നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്ക്കെതിരേ പ്രകൃതിദത്തമായി പോരാടാനും ഇത് നിങ്ങളെ സഹായിക്കുന്നു. അല്പം ഇഞ്ചി തീരെ ചെറുതായി അരിഞ്ഞതിന് ശേഷം അതില്‍ ലേശം നാരങ്ങാനീരും ചേര്‍ക്കുക. പല്ലു തേയ്ക്കുന്ന വെളുത്ത നിറത്തിലെ പേസ്റ്റ് ഇതില്‍ ചേര്‍ത്തിളക്കുക.
വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം ഇവ ഉപയോഗിച്ച് പല്ലു തേയ്ക്കാം. പല്ലിന് വെളുപ്പും തിളക്കവും നല്കാന് ഇതേറെ നല്ലതാണ്. ആഴ്ചയില്‍ ഒന്നു രണ്ടു തവണ ഇതു ചെയ്യാം. നാരങ്ങാനീര് അധികമാകാതെ ശ്രദ്ധിക്കുകയും വേണം. എന്തെന്നാല്‍ പല്ലിന്റെ ഇനാമലിന് കേടു വരുത്തും. അതുപോലെ തന്നെ ഇഞ്ചിയുടെ നീരില്‍ അല്പം ഉപ്പ് കലര്‍ത്തി അതില്‍ പേസ്റ്റും ചേര്‍ത്ത് പല്ല് തേച്ചാല്‍ പല്ലിന് വെളുപ്പു നിറം നല്‍കുകയും തിളക്കം നല്‍കുകയും ചെയ്യും. പല്ലിന് ദോഷം വരുത്താത്ത സ്വാഭാവിക വഴികളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക