സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ / വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി അടുത്ത 7 ദിവസം ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഇന്ന് പത്തു ജില്ലകളിലും നാളെ 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.
കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. നവംബർ 3 മുതൽ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും, നവംബർ 3, 4 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക