ഡല്‍ഹി: നവംബര്‍ പത്തൊന്പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്ന ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരവാദി ഗുർപത്വന്ദ് സിംഗ് പന്നൂൻ. സിഖ് വിഭാഗത്തിൽ നിന്നുള്ളവർ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത് എന്നും സന്ദേശത്തില്‍ പന്നൂൻ പറയുന്നുണ്ട്.
ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഖലിസ്ഥാൻ വിഘടന വാദികളുടെ പേര് നൽകി പുനർ നാമകരണം ചെയ്യപ്പെടും എന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞു. ജീവന് ആപത്ത് സംഭവിക്കാം, അത്കൊണ്ട് സിഖ് വിഭാഗത്തിൽ പെട്ടവർ എയർ ഇന്ത്യ വിമാനത്തിൽയാത്ര ചെയ്യരുതെന്നും ഖലിസ്ഥാന്റെ താക്കീത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക