ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജാക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് തുടക്കമായി. നാളെയാണ് ആയില്യം. ഇളയ കാരണവർ എം. കെ കേശവൻ നമ്പൂതിരി നാഗരാജാവിന്റെ നടയിൽ ദീപം തെളിയിച്ചതോടെയാണ് ആയില്യം മഹോത്സവത്തിന് തുടക്കമായത്.
ക്ഷേത്രത്തിൽ നിന്നും പകർന്നു നൽകിയ ദീപം ക്ഷേത്രത്തിന് ചുറ്റുമായി ക്രമീകരിച്ചിരുന്ന പതിനായിരക്കണക്കിന് വിളക്കുകളിലേക്ക് പകർന്നു.
ആയില്യം മഹോത്സവത്തിന് മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിയ്ക്കും കീഴ്പ്പതിവിൽപടിയുള്ള നാലുദിവസത്തെ കളഭമുഴുക്കാപ്പ് ചാർത്തൽ പൂർണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക