എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു.
ഇടവം: കാര്യവിജയം, സമ്മാനലാഭം, അംഗീകാരം, സൽക്കാരയോഗം, പ്രവർത്തനവിജയം, സ്ഥാനക്കയറ്റം ഇവ കാണുന്നു.
മിഥുനം: കാര്യതടസ്സം, ശത്രുശല്യം, യാത്രാതടസ്സം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, സന്തോഷം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ചിങ്ങം: കാര്യതടസ്സം, അഭിമാനക്ഷതം, അപകടഭീതി, കലഹം, നഷ്ടം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
കന്നി: കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
തുലാം: കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, തൊഴിൽ ലാഭം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
വൃശ്ചികം: കാര്യപരാജയം, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ധനു: കാര്യതടസ്സം, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം ഇവ കാണുന്നു.
മകരം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കുംഭം: കാര്യവിജയം, സന്തോഷം, യാത്രാവിജയം, സുഹൃദ്സമാഗമം, നേട്ടം ഇവ കാണുന്നു.
മീനം: കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, അപകടഭീതി, ശത്രുശല്യം, യാത്രാപരാജയം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക