ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. 9.4 ശതമാനം വര്‍ധിച്ച് ഏകദേശം 98439 കോടിയൂണിറ്റുകളായി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ വൈദ്യുതി ഉപഭോഗം 89995 കോടി യൂണിറ്റായിരുന്നുവെന്ന് വൈദ്യുതി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പീക്ക് പവര്‍ ഡിമാന്‍ഡ്, ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഏകദേശം 241 ഗിഗാ വാട്ട് ആയി ഉയര്‍ന്നിരുന്നു. ഒക്ടോബറില്‍ രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗം ഏകദേശം 22 ശതമാനം വര്‍ധിച്ച് 13894 കോടി യൂണിറ്റായി ഉയര്‍ന്നു. ആഘോഷങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും കാരണമാണ് വൈദ്യുതി ആവശ്യകതയില്‍ വര്‍ധനവ് ഉണ്ടായത്.
ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ വൈദ്യുതി ഉപഭോഗം 11394 കോടി യൂണിറ്റായിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിച്ചതായി ടാറ്റ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് വ്യക്തമാക്കി. 2023 ഒക്ടോബറില്‍, ടാറ്റ പവര്‍-ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനമേഖലയിലെ വൈദ്യുതി ഉപഭോഗം ഏകദേശം 10.16 ശതമാനം വര്‍ധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക