2017- 18 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഏലയ്ക്ക കയറ്റുമതി ചെയ്തതിനുള്ള ടോപ്പ് മോസ്റ്റ് എക്സ്പോർട്ടർ ഓഫ് കാർഡമം (സ്മോൾ ) അവാർഡ് കരസ്ഥമാക്കി പാലാട്ട് ഭക്ഷ്യോൽപ്പന്ന ബ്രാഞ്ചിന്റെ ഉടമകളായ മാസ്സ് എന്റർപ്രൈസസ്.
കയറ്റുമതിക്ക് 2011 മുതൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുള്ള മാസ് എന്റർപ്രൈസസ് യൂറോപ്പ്യൻ യൂണിയൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കറിപൗഡർ, അച്ചാർ, ജാം, പുട്ടുപൊടി തുടങ്ങിയവ കയറ്റുമതി ചെയ്യുന്ന കമ്പനി ജൈവ ഉൽപ്പന്നങ്ങളുമായി അന്താരാഷ്ട്ര വിപണിയിൽ മുന്നേറാനുള്ള തയ്യാറെടുപ്പിലാണ്.
നവി മുംബൈയിൽ വെച്ച് നടന്ന വേൾഡ് സ്പൈസസ് കോൺഗ്രസ് വേദിയിൽ മാസ്സ് എന്റർപ്രൈസസ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആൻജോ ജോസ്, ടോംസൺ സിറിൽ, ജനറൽ മാനേജർ രാജൻ സാത്തി തുടങ്ങിയവർക്ക് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, സഹമന്ത്രി അനുപ്രിയ പട്ടേൽ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.സ്പൈസസ് ബോർഡ് സുഗന്ധദ്രവ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും മാസ്സ് എന്റർപ്രൈസസ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക