തിരുവനന്തപുരം: കേരളത്തിൽ നിന്ന് നേരിട്ട് മലേഷ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് നാളെ മുതൽ തുടക്കമാകും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്കാണ് മലേഷ്യൻ എയർലൈൻസ് പുതിയ സർവീസുകൾ ആരംഭിക്കുക.
ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിംഗ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. ആദ്യ ഘട്ടത്തിൽ ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസുകൾ നടത്തുക. പിന്നീട് ഘട്ടം ഘട്ടമായി കൂടുതൽ ദിവസങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് തീരുമാനം.
രാത്രി 11:00 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12:00 മണിക്ക് തിരിച്ചുപോകുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മലേഷ്യൻ എയർലൈൻസ് ഇതാദ്യമായാണ് തിരുവനന്തപുരത്തു നിന്ന് സർവീസുകൾ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക