തേൻ ഒരുപാട് ഔഷധഗുണങ്ങളുള്ളൊരു വിഭവമാണ്. എന്നാൽ വീട്ടിൽ തേൻ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം
തേൻ സൂക്ഷിച്ചുവയ്ക്കുന്ന പാത്രം വളരെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ജാറിന് പകരം ചില്ലിന്റെ ജാര് ഉപയോഗിക്കുന്നതാണ് ഉത്തമം. തേനിന്റെ നിറവും രുചയും ഗുണവുമെല്ലാം നഷ്ടപ്പെടാതിരിക്കാൻ ഗ്ലാസ് ജാര് ആണ് നല്ലത്.
തേൻ സൂക്ഷിച്ചുവയ്ക്കുമ്പോള്‍ അത് സൂര്യപ്രകാശമേല്‍ക്കാതെ വേണം വയ്ക്കാൻ. അല്ലാത്തപക്ഷം തേൻ ചീത്തയായിപ്പോകാൻ ഇത് കാരണാകാം.
തേൻ ഫ്രിഡ്ജില്‍ വയ്ക്കേണ്ട ആവശ്യമേ ഇല്ല. എന്നാല്‍ അധികം ചൂട് കിട്ടുന്നിടത്തും വയ്ക്കരുത്.
തേൻ സൂക്ഷിച്ചുവയ്ക്കുന്ന ജാറോ കുപ്പിയോ നല്ലതുപോലെ അടച്ചുവയ്ക്കാനും ശ്രമിക്കണം. അല്ലാത്തപക്ഷവും തേൻ കോടായിപ്പോകാം.
തേൻ എടുക്കുമ്പോള്‍ വൃത്തിയുള്ളതും നനവില്ലാത്തതുമായ സ്പൂൺ മാത്രമേ ഉപയോഗിക്കാവൂ. ഇക്കാര്യവും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം തേൻ പെട്ടെന്ന് പൂപ്പല്‍ കയറി ചീത്തയായിപ്പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക