കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ ചില്ലറയല്ല. വിറ്റാമിൻ എ യുടെ കലവറയായ കറിവേപ്പില ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. വിവിധ രോഗങ്ങൾക്കുള്ള പരിഹാരമായി കറിവേപ്പില ഉപയോഗിച്ച് വരുന്നു. ഔഷധഗുണവും ആന്റിഓക്സിഡന്റും ഉള്ളതിനാൽ നിരവധി രോഗങ്ങളിൽ നിന്ന് രക്ഷനേടുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കും. ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും കറിവേപ്പില ഗുണം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം അധിക കിലോ കുറയ്ക്കാനും സഹായിക്കുന്നു.
കറിവേപ്പില ശിരോചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിലൂടെയും വേഗത്തിലുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അവ മുടിക്ക് ആവശ്യമായ പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ നൽകിക്കൊണ്ട് മുടി വളർച്ച വർദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക