സെക്രട്ടറിയേറ്റിന് നേരെയുണ്ടായ ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ്. ഇന്ന് രാവിലെയാണ് പോലീസ് ആസ്ഥാനത്തേക്ക് ബോംബ് ഭീഷണിയുമായി പോലീസിന്റെ എമർജൻസി നമ്പറായ 112 ലേക്ക് സന്ദേശം എത്തിയത്.
ഭീഷണി സന്ദേശം എത്തിയതിനെ തുടർന്ന് പോലീസ് ആസ്ഥാനത്തുനിന്ന് കൺവെൻ പോലീസിന് സന്ദേശം കൊടുക്കുകയും സെക്രട്ടറിയേറ്റിലും പരിസരത്തും കണ്ട് പോലീസ് കർശന സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആൾ എന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയായ നിധിൻ എന്നയാളാണ് ഭീഷണി സന്ദേശവുമായി പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് എന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക