അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹീം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി മഞ്ജിത്ത് ദിവാകർ കഥയെഴുതി സംവിധാനം ചെയ്യുന്ന ദ് സ്പോയിൽസ് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ശ്രീജിത്ത് ഐപിഎസ് ആലപിച്ച ‘അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതും…..’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
സിബു സുകുമാരൻ ഈണം ഒരുക്കിയ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് സുനിൽ ജി ചെറുകടവ് ആണ്. എം എ ജോഷി, മഞ്ജിത്ത് ദിവാകർ എന്നിവർ സഹനിർമ്മാതാക്കൾ ആകുന്ന ചിത്രം മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹീം ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കതിര വേലും എഡിറ്റിംഗ് ബിജിലേഷ് കെ ബിയും നിർവഹിക്കുന്നു.
അഖിൽ കവലൂർ, സജിത്ത് ലാൽ, അക്ഷയ് ജോഷി, സന്തോഷ് കുമാർ, ബക്കർ, സുനിൽബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജി ഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷിജു ഇമ്മാനുവൽ, ആദിദേവ്, അനശ്വര രാജൻ, ദർശ, സിനി മോൾ, ജിനീഷ്,ഷിജി സുകൃത, മുകരി, എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക