ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അമ്പതാം സെഞ്ച്വറി തികച്ച് കിംഗ് കോഹ്ലി. 106 പന്തുകളില്‍ നിന്നും 50 സെഞ്ചുറി നേടിയ താരം ക്രിക്കറ്റ് ദൈവം എന്നറിയപ്പെടുന്ന സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായി മാറി.
ഒരു ലോകകപ്പ് നോകൗട്ടിൽ കോഹ്ലി നേടിയ ആദ്യ സെഞ്ച്വറിയിൽ ഒൻപത് ഫോറുകളും ഒരു സിക്സറും ഉൾപ്പെടുന്നു. ഒരാളും ഒരിക്കലും തിരുത്താൻ സാധ്യതയില്ലാത്ത റെക്കോർഡുകളുടെ ഗണത്തിലേക്ക് വിരാട് കോഹ്ലിയുടെ പ്രകടനം മാറുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ സച്ചിൻ ടെണ്ടുൽക്കറും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
ഒരു ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോർഡും കോഹ്ലി നേരത്തെ തന്നെ മറി കടന്നിരുന്നു. അർദ്ധ സെഞ്ച്വറി കൂടി നേടിയതോടെ ലോകകപ്പിൽ കൂടുതൽ തവണ 50 നു മുകളിൽ സ്കോർ ചെയ്ത താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. അർദ്ധ സെഞ്ച്വറി കടന്ന സച്ചിൻ ടെണ്ടുൽക്കർ, ഷാക്കിബ് അൽഹസൻ എന്നിവരുടെ റെക്കോർഡ് ആണ് 8 തവണ അർദ്ധ സെഞ്ചുറി നേടിയതിലൂടെ കോഹ്ലി സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക