ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉൽപ്പന്നം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
സുബീഷ് സുധി, ഷെല്ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ടി.വി കൃഷ്ണൻ തുരുത്തി, രജ്ഞിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥൻ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്.
മഞ്ജു വാര്യർ, നിഖില വിമൽ, ഉണ്ണി മുകുന്ദൻ തുടങ്ങി അമ്പതോളം സിനിമാതാരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
ഒരു ബൈക്കിൽ യാത്രചെയ്യുന്ന അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്.
മിന്നൽ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിന് ശേഷം ഷെല്ലി ചെയ്യുന്ന മറ്റൊരു ശക്തമായ കഥാപാത്രമാണ് ഈ സിനിമയിലേത്.
അജു വർഗീസ്, ലാൽ ജോസ്, ജാഫർ ഇടുക്കി, ജോയ്മാത്യു, വിനീത് വാസുദേവൻ, ഗൗരി ജി കിഷൻ, വിജയ് ബാബു, ദർശന എസ് നായർ, ഹരീഷ് കണാരൻ, ഗോകുലൻ, റിയാ സൈറ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക