അസം റൈഫിൾസ് സൈനികർക്ക് നേരെ മണിപ്പൂരിൽ ഐഇഡി ആക്രമണം. ഇന്ന് രാവിലെ 9.30 ഓടെ സൈനികരുടെ പതിവ് പട്രോളിങ്ങിനിടെ തെങ് നൗപാൽ ജില്ലയിലെ സൈബോൾ മേഖലയിൽ തീവ്രവാദികൾ സ്ഥാപിച്ചത് എന്ന് കരുതുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ സൈനികർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സൈബോളിലെ ഓപ്പറേറ്റിങ് ബേസിൽ നിന്ന് 20 അസം റൈഫിൾസ് സൈനികരുടെ പതിവ് പെട്രോളിങ്ങിനിടെ ഉണ്ടായ ഐഇഡി സ്ഫോടനത്തിന് പിന്നാലെ ശക്തമായ വെടിവെപ്പും ഉണ്ടായി. സൈനികർ തിരിച്ചടിച്ചതോടെ സ്ഥലത്തുനിന്ന ഓടി രക്ഷപ്പെട്ട ആക്രമികൾക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന്മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക