നിസാം റാവുത്തര്‍ എഴുതി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സുബീഷ് സുധി, ഷെല്ലി എന്നിവരാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്. ടി.വി കൃഷ്ണന് തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്, കെ.സി രഘുനാഥന് എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്.
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധി മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്. മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിന് ശേഷം ഷെല്ലി ചെയ്യുന്ന മറ്റൊരു ശക്തമായ കഥാപാത്രമാണ് ഈ സിനിമയിലേത്.
അജു വര്‍ഗീസ്, ലാല്‍ ജോസ്, ജാഫര്‍ ഇടുക്കി, ജോയ്മാത്യു, വിനീത് വാസുദേവന്‍, ഗൗരി ജി കിഷന്, വിജയ് ബാബു, ദര്‍ശന എസ് നായര്‍, ഹരീഷ് കണാരന്, ഗോകുലന്, റിയാ സൈറ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശാവര്‍ക്കര്‍മാരുടെ ദൈനംദിന ജീവിതം ഒരു സിനിമയില്‍ പശ്ചാത്തലമായി വരുന്നത് ഇത് ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക