മുംബൈ: തന്റെ ചിത്രങ്ങളുടെ വിജയം പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷിക്കുന്ന ആരാധകർക്ക് നിർദേശവുമായി സല്മാന് ഖാന്.
“തിയറ്ററിൽ പടക്കം പൊട്ടിക്കുന്നത് വളരെ അപകടകരമാണ്. ഞാനതിനെ പിന്തുണക്കുന്നില്ല. അവര്‍ ആരാധകരാണെന്ന് ഞാന്‍ മനസിലാക്കുന്നത്. ആവേശത്തിലാണ് അത് ചെയ്യുന്നതെന്നും. എന്നാലും അത് വളരെ അപകടം പിടിച്ചതാണ്. പോസ്റ്ററുകളില്‍ പാല് ഒഴിക്കുന്നതിനു പകരം ആ പാല് പാവപ്പെട്ട കുട്ടികള്‍ക്ക് കൊടുക്കണം. പാല് കുടിച്ചാല്‍ എന്റെ വയറിനെ ബാധിക്കും. എന്റെ പോസ്റ്ററുകളില്‍ ഒഴിച്ചാല്‍ അവയും കേടാകും” സല്മാന് പറഞ്ഞു.
‘ടൈഗർ 3’യുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ ആരാധകർ പടക്കം പൊട്ടിച്ചു ആഘോഷിച്ചിരുന്നു. നേരത്തെ, മാലേഗാവിലെ സിനിമാ ഹാളിൽ ചില ആരാധകർ പടക്കം പൊട്ടിച്ചതിനെതിരെ സല്മാന് രംഗത്തെത്തിയിരുന്നു.
ടൈഗർ 3-യാണ് സൽമാൻ ഖാൻ നായകനായെത്തിയ പുതിയ ചിത്രം. കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക