ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് പാകിസ്ഥാന് സ്പിന്നര്‍ ഇമാദ് വസീം. ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഇമാദ് വസീമിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ലോകകപ്പ് അവസാനിച്ചതിന് പിന്നാലെയാണ് താരം വിരമിക്കല്‍ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം ഈ തീരുമാനം അറിയിച്ചത്.
പാകിസ്താനുവേണ്ടി 121 മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞ ഇമാദ്, ആരാധകരുടെ പിന്തുണയ്ക്കും നന്ദി അറിയിച്ചു. 55 ഏകദിനങ്ങളില്‍ നിന്ന് 42.87 ശരാശരിയില്‍ 986 റണ്‍സ് നേടിയ താരം 44 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 66 ടി20 മത്സരങ്ങളില്‍ നിന്ന് 486 റണ്‍സും 65 വിക്കറ്റുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക