എത്ര വൃത്തിയാക്കിയാലുംഎപ്പോഴും വീട്ടിൽ പൊടി കാരണം നിങ്ങൾ ബുദ്ധിമുട്ടുകയാണോ. അതിനായി ചില പരിഹാരമാർഗ്ഗങ്ങളാണ് പറയുന്നത്. നിരവധി കാരണങ്ങളാൽ വീട്ടിൽ പൊടി ഉണ്ടാകാറുണ്ട്. ദിവസവും ഈ പൊടി തുടച്ചുനീക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ച് വളരെയധികം പ്രയാസമുള്ള കാര്യം തന്നെയാണ്.
വീട്ടിലുള്ളവർക്ക് ചുമയും തുമ്മലും ശ്വാസംമുട്ടലും പോലുള്ള അസുഖങ്ങൾ വരുന്നതിന്റെ പ്രധാന കാരണവും വീട്ടിലുണ്ടാകുന്ന പൊടിയാണ്. പൊടിയെ ഒഴിവാക്കാനായി പ്രതിരോധമാണ് ഏറ്റവും നല്ല വഴി. ഇത് എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.
പൊടിയെ പ്രതിരോധിക്കുന്നതിനായി കഴിയാവുന്നത്രയും വാതിലുകളും ജനലുകളും അടച്ചിടാൻ ശ്രദ്ധിക്കുക. വീട്ടിനുള്ളിൽ ചെരിപ്പ് ധരിച്ചാണ് നടക്കുന്നതെങ്കിൽ അതും ഒഴിവാക്കുന്നതാണ് പൊടി ഇല്ലാതാക്കുന്നതിന് നല്ലതാണ്. വീട്ടിൽ അനാവശ്യ സാധനങ്ങൾ കുത്തി നിറച്ച് വയ്ക്കാതെ ആവശ്യമുള്ളവ മാത്രം നിലനിർത്താനും ശ്രദ്ധിക്കണം.
ഉപയോഗിക്കാത്ത തുണികളും പേപ്പറുകളും പുസ്തകങ്ങളും എല്ലാം സൂക്ഷിക്കാൻ പ്രത്യേകമായ അറകൾ ഉണ്ടാക്കുന്നതും പൊടിയെ ചെറുക്കാൻ സഹായിക്കും. ദിവസവും വീട് അടിച്ചു വൃത്തിയാക്കുന്ന സമയത്ത് എല്ലാ സാധനങ്ങളും മാറ്റി വൃത്തിയാക്കുന്നത് പൊടിയെ ചെറുക്കാനുള്ള വളരെ നല്ലൊരു മാർഗമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും പൊടി കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് സാധനങ്ങളെല്ലാം മാറ്റിയതിനുശേഷം മുകളിൽ നിന്നും താഴേക്ക് അടിച്ചു നല്ലതുപോലെ വൃത്തിയാക്കി എടുക്കണം.
വീട്ടിലെ പൊടി വൃത്തിയാക്കുന്ന സമയത്ത് ജനലുകൾ തുറന്നിടുന്ന ദുർഗന്ധം അകറ്റുന്നതിനും സഹായകരമാണ്. മരങ്ങൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ വീട്ടിലുണ്ടെങ്കിൽ അവ ദിവസവും തുടച്ചു വൃത്തിയാക്കി വർഷത്തിലൊരിക്കലെങ്കിലും വാർണിഷ് അടിക്കുന്നത് ചിതലിൽ നിന്നും മറ്റും ഇതിനെ രക്ഷിക്കുന്നതിന് സഹായിക്കും.
ഏറ്റവും കൂടുതൽ പൊടി തങ്ങിനിൽക്കാൻ ഇടയുള്ള വീട്ടിലെ ഫാനുകൾ ആഴ്ചയിലൊരിക്കലും മാസത്തിലൊരിക്കലും തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വീട്ടിലുണ്ടാകുന്ന പൊടിപടലങ്ങൾ പിടിച്ചെടുക്കാൻ സാധിക്കുന്നത് ആണ് ചൂടു കുറയ്ക്കാനായി നമ്മൾ ഉപയോഗിക്കുന്ന എ സികൾ. അതുകൊണ്ടുതന്നെ എസി വാങ്ങുന്ന സമയത്ത് പൊടിപടലങ്ങൾ നീക്കം ചെയ്യാൻ കഴിവുള്ളവ വാങ്ങാനും ശ്രദ്ധിക്കാം.
വളർത്തു മൃഗങ്ങളെ വളർത്തുന്ന വരാണെങ്കിൽ അവയെ വൃത്തിയാക്കുന്നത് ഞാൻ ബാത്റൂമുകളും സ്ഥിരമായി പെരുമാറാത്ത മുറിയോ ഉപയോഗിക്കാവുന്നതാണ്. ഗുണമേന്മയുള്ള എയർ പ്യൂരിഫയറുകൾ വീട്ടിൽ ഉപയോഗിക്കുന്നത് പൊടി തടയുന്നതിന് ഒരു പരിധിവരെ ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക